പാര്‍വതി തിരുവോത്ത് നായികയായ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച്‌ റീജനല്‍ സെന്‍സര്‍ ബോര്‍ഡ്.

0
193

പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച്‌ റീജനല്‍ സെന്‍സര്‍ ബോര്‍ഡ്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച്‌ നാഷ്ണൽ മീഡിയറിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം.കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്.