സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

0
76

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു,മയക്ക്മരുന്ന്, കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയED ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ പോലീസിനേയും, ശിശുക്ഷേമ സമിതിയേയും ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് ശ്രമമുണ്ടായത്. പാർട്ടി സെക്രട്ടറിയുടെ മകൻ്റെ കേസിൽ ഇടപെടില്ല എന്ന് പറഞ്ഞ സി.പി.എം ,പരസ്യമായി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് കേസിനെ പ്രതിരോധിക്കുകയാണ്.

വാളയാറിൽ പിഞ്ചു കുട്ടികൾ പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോൾ പോലും മൗനം പാലിച്ച ശിശുക്ഷേമ സമിതി ബിനീഷ് കോടിയേരി വിഷയത്തിൽ കാണിക്കുന്ന താൽപ്പര്യം പരിഹാസ്യമാണ്. മയക്ക് മരുന്ന് കേസ് അട്ടിമറിക്കാനും കോടിയേരി പുത്രനെ സംരക്ഷിക്കാനും സംസ്ഥാന സർക്കാർ കാണിക്കുന്ന അധികാരദുർവിനിയോഗം അപലപനീയമാണ്. സ്വർണ്ണക്കടത്തിലും, ലൈഫ് തട്ടിപ്പിലും മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമായിരിക്കുന്നു.

അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും രാജിക്ക് തയ്യാറാവണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ സമരം ചെയ്ത് പ്രവർത്തകർക്ക് നേരെ പോലീസ്
ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു നീക്കി.


യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്  ആർ.സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ അജേഷ്, സെക്രട്ടറി ബി.ജിവിഷ്ണു സംസ്ഥാന മീഡിയ കൺവീനർ ചന്ദ്രകിരൺ ,ജില്ല ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വൈസ് പ്രസിഡന്റ് പൂജപ്പുര ശ്രീജിത്ത്, അനൂപ്കുമാർ സെക്രട്ടറി കിരണ്‍,വിൻജിത്, ആനന്ദ് എസ്.എം , ചൂണ്ടിക്കൽ ഹരി, രാമേശ്വരം ഹരി, അനന്തു, കവിത സുഭാഷ്, മാണിനാട് സജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.