കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ച് വർഷത്തെ കോൺഗ്രസ് അഴിമതി ഭരണത്തിനെതിരെ DYFI പഞ്ചായത്ത് വളയൽ സമരം സഘടിപ്പിച്ചു. മേഖല പ്രസിഡൻ്റ് സ.ശ്യാം അദ്യക്ഷനായി. DYFI ജില്ലാ വൈസ് പ്രസിഡൻ്റ് സ.R.S അനൂപ് സമരം ഉദ്ഘാടനംചെയ്തു. SFI ഏര്യ പ്രസിഡൻ്റ് വിഷ്ണു രാജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല സെക്രട്ടറി സ.സുജിത്ത് സ്വാഗതവും സ. അനന്തു നന്ദിയും പറഞ്ഞു.
കോവിഡ് നിയന്ത്രണത്തിൽ വലിയ പാളിച്ചകൾ പഞ്ചായത്തിന് സംഭവിച്ചു എന്നും, പഞ്ചായത്ത് ISO നിലവാരം പുലർത്തുന്നില്ല എന്നും DYFI ആരോപിച്ചു. പഞ്ചായത്ത് സ്ഥാപിച്ച ക്യമറകൾ വർക്ക് ചെയ്യുന്നില്ല, തെരുവ് വിളക്കുകൾ കത്തുന്നില്ല, പഞ്ചായത്തിൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് DYFI സമരം സംഘടിപ്പിച്ചത്.