സംസ്ഥാനത്ത് 5 പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേർന്നിരുന്നു. ഇതിൽ ഉയർന്നുവന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ ഒക്ടോബർ 31 വരെ കൂടിച്ചേരലുകൾ വിലക്കിയിരിക്കുന്നത്. കടകളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാര ചടങ്ങിലും ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
[ap_social facebook=”http://facebook.com/varthatrivandrumonline/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
കേരളത്തിന് വീണ്ടും ആറ്റിങ്ങലിന്റെ മാതൃക | Adv. B. Sathyan MLA
https://www.facebook.com/varthatrivandrumonline/videos/701231277410154/