ആറ്റിങ്ങൽ: നഗരസഭ 23-ാം വാർഡ് കൊല്ലമ്പുഴ സ്വദേശി 17 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഇവരുടെ അച്ഛന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കുകയും, തുടർന്ന് ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം മകളും അമ്മയും വലിയകുന്ന് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും മകൾക്ക് രോഗം സ്ഥിരീകരിക്കുകയും, ഇവരെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ 14-ാം വാർഡ് ചിറ്റാറ്റിൻകര സ്വദേശിയായ 36 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ആസ്മാരോഗിയായ ഇവർക്ക് കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനാൽ വലിയകുന്ന് ആശുപത്രിയിൽ ചികിൽസക്കെത്തിയിരുന്നു. തുടർന്ന് സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് ഇവരെ ആന്റിജൻ ടെസ്റ്റിന് വിധേയയാക്കുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ നെടുങ്കണ്ടം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയിരുന്നു. പക്ഷേ അവിടെ വച്ച് വീണ്ടും ഇവർക്ക് കടുത്ത ശ്വാസതടസം ഉണ്ടാകുകയും അടിയന്തിര വൈദ്യ സഹായത്തിന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു എന്ന് ചെയർമാൻ പറഞ്ഞു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/