തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പിന് ആക്കംകൂട്ടി എന്ന് ആരോപിച്ചുകൊണ്ട് കെപിസിസി ആഹ്വാനപ്രകാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഉപവാസ സമരം നടത്തി.
പാർലമെൻ്ററി പാർട്ടി നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കെപിസിസി സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച നടപടി മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വികസന മുരടിപ്പ് സൃഷ്ടിക്കുകയാണ് ഇടതുസർക്കാർ ചെയ്യുന്നതെന്ന് എം.എ. ലത്തീഫ് ആരോപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജു പ്രദീപ്, സിന്ധു കുമാരി, സന്ധ്യാ സുജയ്, മുൻ ഗ്രാമപഞ്ചായത്തംഗം എ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
പുത്രന്മാർ മുടിക്കുന്ന കമ്മ്യൂണിസ്റ്റ് കുലം…..
https://www.facebook.com/varthatrivandrumonline/videos/800904674030886/