മുദാക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉപവാസം സംഘടിപ്പിച്ചു

0
1119

മുദാക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത CPI (M), DYFI ഗുണ്ടകൾക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെമ്പൂര് ജംഗ്ഷനിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

KPCC നിർവാഹകസമിതി അംഗം എം എ ലത്തീഫ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. നാടൊട്ടുക്ക് അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കുവാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം ഇന്നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ വിലപ്പോകില്ലയെന്ന് MA ലത്തീഫ് അഭിപ്രായപ്പെട്ടു.

ഉപവാസ സമരത്തിൻ്റെ സമാപനസമ്മേളനം സത്യാഗ്രഹികൾക്ക് നാരങ്ങാനീര് നൽകിക്കൊണ്ട് KPCC നിർവാഹകസമിതി അംഗം ശ്രീമതി രമണി പി നായർ നിർവഹിച്ചു. ഗുണ്ടാസംഘങ്ങൾ ഗ്യാങ് വാർ നടത്തി ഏറ്റുമുട്ടി മരിച്ചത് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവച്ച് ഭരണപരാജയം മറച്ചു വയ്ക്കുവാനുള്ള സിപിഐ (എം) ശ്രമം വിജയിക്കുകയില്ല എന്ന് രമണി പി നായർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് എം എസ് അഭിജിത്ത് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സുരേഷ്, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര്, ഇടയക്കോട് മണ്ഡലം പ്രസിഡൻറ് ശരുൺ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് R.S. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത രാജൻ ബാബു, വി.റ്റി. സുഷമാ ദേവി, പൊയ്കമുക്ക് സുജാതൻ, സിനി, കാർത്തിക ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ശശിധരൻ നായർ, ബാദുഷ, റഫീഖ്, സുചേതകുമാർ, AKC, പ്രവീൺ രാജ്, രവികുമാർ, സബീല, രജനീഷ് പൂവക്കാടൻ, സജീന, ഷിബു മുദാക്കൽ, അനിൽ രാജ്, വിഷ്ണു, നിതിൻ പാലോട് തുടങ്ങിയവർ നേതൃത്വം നൽകി.





ഐ വി ശശി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുമായി FIRST CLAP

https://www.facebook.com/varthatrivandrumonline/videos/398131281583280/