വെഞ്ഞാറമൂട്ടിൽ രമ്യ ഹരിദാസ് എംപിയുടെ വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ചതായി പരാതി

0
1816

തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ വെഞ്ഞാറമൂട്ടിൽ വച്ച് തടഞ്ഞ് കരിങ്കൊടി കെട്ടി.   വാഹനം തടഞ്ഞ് ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തുവെന്നും തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയെന്നും രമ്യാഹരിദാസ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ചങ്ങാനാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആലത്തൂര്‍ എംപിയായ രമ്യാഹരിദാസ്. ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു.

വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറയുന്നു. സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്. സംഭവത്തില്‍ ഒരാളെ അവിടെവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.



ഐ വി ശശി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുമായി FIRST CLAP

https://www.facebook.com/varthatrivandrumonline/videos/398131281583280/