ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കോവിഡ് പരിശോധനയിൽ അഞ്ചുതെങ്ങിലെ 9 പേർക്കു കൂടി രോഗം കണ്ടെത്തുകയും 20 പേർ കൂടി രോഗമുക്തി നേടിയിട്ടു ണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 41 പേരെ പരിശോധിച്ചതിലാണ് 9 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചത് .
ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 19 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ പോത്തൻകോട് സ്വദേശിയ്ക്ക് രോഗമുള്ളതായി കണ്ടെത്തി.ആർ റ്റി പി സി ആർ നടത്തിയ ഒൻപതു പേരുടെ ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. നെടുംങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 20 പേർ കൂടി രോഗമുക്തരായി. കോവിഡ് 19 താലൂക്ക് തലനോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.നബീൽ ഡോ.രശ്മി, ഡോ.അഞ്ചു എന്നിവർ ഉൾപ്പെട്ട സംഘമാണ്പരിശോധന നടത്തിയത്.പരിശോധന അടുത്ത ദിവസങ്ങളിലുമുണ്ടാകും.
ബാലഭാസ്കറിൻറെ മരണം കൊലപാതകമോ ….? നേരറിയാൻ CBI
https://www.facebook.com/varthatrivandrumonline/videos/343448140373361/