കോവിഡും കടൽക്ഷോഭവും മൂലം പ്രതിസന്ധിയിലായ അഞ്ചുതെങ്ങ് നിവാസികൾക്ക് ആശ്വാസവുമായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി

0
224

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ അഞ്ച്തെങ്ങ് നിവാസികൾക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. കൊവിഡ് സമൂഹ വ്യാപനത്തിൽ കണ്ടെയ്‌മെന്റ് സോണായി മാറിയിരുന്നു അഞ്ച്തെങ്ങ്. മത്സ്യബന്ധനവും വിപണനത്തെയും ആശ്രയിച്ചാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. കണ്ടെയ്മെന്റ് സോണായി മാറിയതോടെയും രോഗവ്യാപന തീവ്രത പ്രദേശത്ത് വർദ്ധിച്ചതോടെയും ഇവർ ഏറെ ബുദ്ധിമുട്ടിലായി. കഴിഞ്ഞ ദിവസം കടൽക്ഷോഭവും മണ്ണിടിച്ചിലും കൂടിയായപ്പോൾ കുഞ്ഞുങ്ങളും വയോധികരും അടങ്ങുന്ന നിരവധി കുടുംബങ്ങൾ തികച്ചും പ്രതിസന്ധിയിലായി.

ഈ സാഹചര്യം കണക്കിലെടുത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ഗുഡ്‌സ് വാൻ നിറയെ അരിയും പയറും ഉൾപ്പടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ആദ്യഘട്ട വിതരണം നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ ആർ.എസ്. അനൂപ് അറിയിച്ചു. കൂടാതെ അഞ്ച്തെങ്ങ് നിവാസികളുടെ ഏതൊരാവശ്യത്തിനും മേഖലയിലെ സംഘടനാ ചുമതലയുള്ള വോളന്റിയർ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ ഇനിയും പ്രശ്നബാധിത പ്രദേശത്തേക്ക് അവശ്യാനുസരണം അയക്കുമെന്നും ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ പറഞ്ഞു. മേഘലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ട്, ശരത്, രതീഷ്, സംഗീത്, വിനീഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.



ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്‌ക്കോ ?

https://www.facebook.com/varthatrivandrumonline/videos/1270817516595502/