സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 108 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.
ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), ആഗസ്റ്റ് 4ന് മരണമടഞ്ഞ കോഴിക്കോട് വെള്ളികുളങ്ങര സ്വദേശിനി സുലേഖ (63), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം സ്വദേശി ചെല്ലപ്പന്‍ (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടെ ആകെ മരണം 106 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 485, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍ഗോഡ് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം15, വയനാട് 10.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 777, മലപ്പുറം 165, കോഴിക്കോട് 110, ആലപ്പുഴ 100, കൊല്ലം 91, പത്തനംതിട്ട 78, തൃശൂര്‍ 72, എറണാകുളം 62, കോട്ടയം 60, വയനാട് 55, കണ്ണൂര്‍ 47, പാലക്കാട് 46 പേരുടെയും, കാസറഗോഡ് 33, ഇടുക്കി 19.
കഴിഞ്ഞ 24 മണിക്കൂറിനകം 27,714 സാമ്പിളുകള്‍ പരിശോധിച്ചു.1,48,241 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,934 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1665 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 9,63,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6777 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,36,336 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1524 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 498 ആയി.
“കയ്യടിക്കടാ മക്കളെ കയ്യടിക്ക്…..” ഇത് കേരളത്തിന് ആറ്റിങ്ങലിന്റെ മാതൃക
https://www.facebook.com/varthatrivandrumonline/videos/214636726621172/