ആഗസ്ത് ഒന്നു മുതൽ സർവ്വീസ് നിർത്തി വെക്കുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. ബസ് ചാർജ് വർധിപ്പിച്ചെങ്കിലും കോവിഡ് ഭീതിയെ തുടർന്ന് ബസുകളിൽ യാത്രക്കാർ കുറവാണെന്ന് ബസുടമകൾ പറയുന്നു. ഇത് വലിയ നഷ്ടം വരുത്തുന്നതാണ് സർവ്വീസ് നിർത്തിവെക്കാൻ കാരണം. സർവ്വീസുകൾ നിർത്തുന്നതിനായി ഗതാഗത വകുപ്പിൽ ജി ഫോം സമർപ്പിയ്ക്കുമെന്നും ബസ്സുടമാ സംയുക്ത സമിതി അറിയിച്ചു.
ഡീസൽ വില ഉയരുന്നത് മൂലം ചാർജ് വർധനയുടെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് ബസുടമകളുടെ നിലപാട്. പന്ത്രണ്ടായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവ്വീസ് നടത്തുന്നത്. യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധി രൂക്ഷമായതോടെയാണ് മറ്റു ബസുകളും സർവ്വീസ് നിർത്തി വെയ്ക്കുന്നതെന്ന് ഉടമകൾ പറയുന്നത്.