
മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അദ്ദേഹത്തിന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. 4 മണിയോടെ മരിച്ചു. ഭാര്യ: നൈജ. മക്കള്‍: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ. കെഎസ്ആർടി സി നെടുമങ്ങാട് ഡിപ്പോയില്‍ സ്ക്വാഡ് ഇൻ സ്പെക്ടർ ആണ് അൻവർ. കണ്ണൂരില്‍ നിന്ന് 3 ആഴ്ച്ച മുൻപാണ് സ്ഥലം മാറി എത്തിയത്.
