പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട പോലീസിനു കൈമാറി.

പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എന്‍എസ് ഗ്രോസറി ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ റേഷന്‍ അരി അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടമുറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയ നിലയിലായിരുന്നു. സ്ഥാപന ഉടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കടമുറി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശശിധരന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് കടമുറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ 142 ചാക്ക് പുഴുക്കലരി, 15 ചാക്ക് കുത്തരി, 8 ചാക്ക് ഗോതമ്പ് എന്നിവ ആവശ്യമായ രേഖകളില്ലാതെ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പലതും കാലിത്തീറ്റ, രാസവളം തുടങ്ങിയവയുടെ പഴയ ചാക്കുകളാണെന്നും കണ്ടെത്തി. ഇവിടെ നിന്നും 6750 രൂപയും കണ്ടെത്തി.

പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തുടര്‍സംരക്ഷണത്തിനായി അമരവിളയിലെ സപ്ലൈകോ എന്‍എഫ്എസ്എ ഗോഡൗണില്‍ സൂക്ഷിക്കാന്‍ കൈമാറി. അവശ്യസാധന നിയമം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

റേഷനിങ് കണ്‍ട്രോളര്‍ സി.വി. മോഹന്‍കുമാര്‍, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത എസ്.ആര്‍. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

റേഷന്‍ തിരിമറി നടത്തിയാല്‍ കര്‍ശനനടപടി: മന്ത്രി അനൂപ് ജേക്കബ്

പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നവര്‍ക്കും തിരിമറി നടത്തുന്നവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
റേഷന്‍ ദുരുപയോഗം, അനധികൃത സംഭരണം, കടത്ത് എന്നിവ തടയാനായി സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കും. മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റേഷന്‍ വിഹിതത്തില്‍ കുറവ് വരുത്തുക, പൂഴ്ത്തിവെക്കുക, കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുക എന്നിവ കണ്ടെത്തിയാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയോ സ്ഥിരമായി റദ്ദാക്കുകയോ ചെയ്യും. റേഷന്‍ സാധനങ്ങള്‍ തിരിമറി ചെയ്യുന്നത് അവശ്യസാധന നിയമപ്രകാരം ജാമ്യമില്ലാ കുറ്റമാണ്. കുറ്റക്കാര്‍ക്ക് 7 വര്‍ഷം വരെ തടവുശിക്ഷയും വലിയ തുക പിഴയും ലഭിക്കാം. പരിശോധനകളില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

Latest

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ ചൈന്നൈ” എന്ന നോവൽ പ്രകാശനം ചെയ്തു.

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ "അമർനാഥ് ആരാധ്യ ചൈന്നൈ" എന്ന നോവൽ കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻകുന്നുംപുറം...

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ്...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഇന്ററാക്ട് ചെയർമാൻ റോട്ടേറിയൻ ഷിബു വർഗീസ് ക്ലബിന്റെ ഉദ്ഘാടനം...

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്. കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ...

ചിറയിൻകീഴിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു; വെള്ളത്തിൽ വിഷം കലർത്തിയത് അറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയും മകനും ആശുപത്രിയിൽ.

ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് പൊട്ടന്റെമുക്ക് അച്ചൂസിൽ വിനോദ് (50) ആണ് മരിച്ചത്. വിനോദ് വെള്ളത്തിൽ വിഷം...

LEAVE A REPLY

Please enter your comment!
Please enter your name here