
ആറ്റിങ്ങൽ: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടിയ ഇടയ്ക്കോട് പൂവത്ര തെക്കത്ത് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ കർക്കിടക വാവുബലി ചടങ്ങുകൾ വിധിപ്രകാരം നടന്നു.

ക്ഷേത്ര മേൽശാന്തി ശ്രീ. ശരത് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയായത്. ചടങ്ങുകളുടെ ഭാഗമായി പിതൃക്കളുടെ മോക്ഷത്തിനായി പ്രത്യേക തിലഹവനം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിരുന്നു.

എത്തിയ എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിന്റെ വകയായി ലഘുഭക്ഷണവും തയ്യാറാക്കിയിരുന്നു. മികച്ച രീതിയിലുള്ള സംഘാടനമാണ് ഇത്തവണ ഇവിടെ കാഴ്ചവെച്ചത്.

ബലിതർപ്പണ ചടങ്ങുകൾക്ക് പിന്തുണയേകി ആറ്റിങ്ങൽ പോലീസ്, അഗ്നിശമന സേന, മുദാക്കൽ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ടീം, ആശാ വർക്കർമാർ എന്നിവരുടെ സേവനങ്ങളും സജീവമായി ഉണ്ടായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി, വൈസ് പ്രസിഡന്റ് പൂവത്തുമൂട് ബിജു, ബ്ലോക്ക് മെമ്പർ അഡ്വ. ലിഷാ രാജ്, വാർഡ് മെമ്പർമാരായ ശ്രീകുട്ടി, ലീല രാജേന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.



