കഥ
ടോം ആന്‍ഡ് ജെറി
സുനില്‍ കൊടുവഴന്നൂര്‍
പ്രിയദര്‍ശനൊക്കെ പഴഞ്ചനായി കഴിഞ്ഞു. നോക്കൂ ടോം ആന്‍ഡ് ജെറി ഉള്‍പ്പെടെയുള്ള കോമിക്കുകള്‍ വായിച്ചിട്ടാണ് അയാള്‍ കോമഡി സിനിമ ക്രിയേറ്റ് ചെയ്തതെന്നും മക്കള്‍ക്ക് വായിക്കാനായി കോമിക്കുകള്‍ ശേഖരിച്ചു വച്ചിരുന്നതായും അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടു . ടോം ആന്‍ഡ് ജെറിയേ….കഷ്ടം..ലിസണ്‍. പ്‌ളീസ്, ടോം ആന്‍ഡ് ജെറിയില്‍ വേട്ടക്കാരനും ഇരയും കണ്‍മുന്നിലുണ്ട്.അന്ന് നിഷ്‌കളങ്കരായ അവരുടെ കഥ കുറേ മണ്ടന്‍മാരായ കാണികള്‍ കണ്ടു രസിച്ചു. ഇന്ന് കാണികള്‍ നിഷ്‌കളങ്കരല്ല. അവര്‍ ഇരയെ കുറിച്ച് ചിന്തിക്കാറേയില്ല. ശത്രുവിന്റ വധം എപ്പോള്‍ നടത്തണമെന്ന് ഉറപ്പിച്ചാണ് അവര്‍ ആക്രമണം തുടങ്ങുന്നത് തന്നെ. ഡിസ്‌കഷന്‍ റൂമില്‍ നിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ കണ്ടന്റ് എഡിറ്ററുടെ പ്രഭാഷണം ഇത്ര നീളുമെന്ന് ഗിരി കരുതിയില്ല..തമാശ ജീവിതം അവസാനിച്ചു. യുദ്ധത്തെയും യുദ്ധത്തിന്റെയും ഭീതിയുടെയും വേട്ടയുടേയും ഗെയിം ആണ് ഇനി വേണ്ടത്. അതില്‍ കാണികള്‍ പങ്കാളികള്‍ ആകണം അവനു കൂടി ആയുധം നല്‍കണം. എത്രയോ മുമ്പിറങ്ങിയതാണ് പബ്ജി ഗെയിം. ഒന്നു കളിച്ചു നോക്കൂ. എത്ര രസകരമായാണ് അതിന്റെ രീതി. കൊന്നു തള്ളുമ്പോള്‍ ചില കുട്ടികളില്‍ കാണുന്ന ലഹരി നിങ്ങള്‍ ശ്രദ്ധിക്കാത്തതെന്താണ് ഇനിയും.അടുത്തിടെ തന്നെ സഹപാഠിയെ കുട്ടികള്‍ കൊന്നതും അറിഞ്ഞിട്ടില്ലേ. കുട്ടികള്‍ എത്രയോ പുരോഗമിച്ചു. രക്ഷിതാക്കളും. പിന്നെ നമുക്കെന്താ ഇത്ര പ്രയാസം.വിദേശത്തൊക്കെ എല്ലാം മാറി..നാം മാത്രം ഇപ്പോഴും കപീഷിനേയും ഡിങ്കനേയും ആരാധിച്ചു കാലം കഴിക്കുന്നു.നിങ്ങള്‍ സ്വയം ആലോചിച്ചു തിരുത്തൂ.ഇല്ലെങ്കില്‍ എനിക്കെന്നല്ല ആര്‍ക്കും നിങ്ങളെ രക്ഷിക്കാന്‍ ആവില്ല. നീണ്ട വാക്കുകള്‍ ചൊല്ലിത്തളര്‍ന്ന് ക്ഷീണിച്ച് മീറ്റിംഗ് അവസാനിപ്പിച്ച് എഡിറ്ററാണ് ആദ്യം പുറത്ത് ഇറങ്ങിയത്. പിന്നെയാണ് ഗിരി ഉള്‍പ്പടെയുള്ളവര്‍എഴുന്നേറ്റത്
ബാലപാഠം എന്ന ബാല മാസികയില്‍ കഥാ രൂപീകരണത്തിന്റെയും ചിത്രീകരണത്തിന്റെയും മേല്‍നോട്ടം ആയിരുന്നു ഗിരി ശിശുപാലന്. കുട്ടികളുടെ കഥകള്‍ അവസാനിക്കുന്നു എന്ന് അയാള്‍ക്ക് നേരത്തെ തന്നെ തോന്നി തുടങ്ങിയിരുന്നു. പഴകി തുടങ്ങിയ സിനിമകളിലെ തമാശ പോലെ ഇനി എന്ത് എന്ന ആലോചന അയാളെ അശാന്തനാക്കി പലപ്പോഴും.
വീട്ടിലെത്തി കിടക്കുമ്പോള്‍ അയാളില്‍ കപീഷിന്റെ വാലുപോലെ ആലോചനകള്‍ നീണ്ടും ചുരുങ്ങിയും നീങ്ങി..എത്ര വികൃതി ആയിരുന്നു ആ കുരങ്ങന്‍. അയലത്തെ വീട്ടിലെ അപ്പു ചേട്ടന്‍ വായിച്ച് പിന്നെ കീറിപ്പറിഞ്ഞ് ബാക്കിയായ കഥകളിലാണ്,ഒരു മരത്തിന്റെ ചില്ലയില്‍
ചിരിപ്പിക്കാന്‍ ഒതുങ്ങി കപീഷ് ഇരിക്കുന്നുണ്ടാവുക. മറ്റൊരു കഥയില്‍ ഡിങ്കന്‍ ആണ്. കുട്ടൂസന്‍, ഡാകിനി, ലുട്ടാപ്
ഗിരി പതിയെ വീടിന് മുകളിലേക്ക് കയറി. ഊണ് കഴിഞ്ഞാല്‍ ഒരു സിഗരറ്റ് പുകയ്ക്കുന്നത് ശീലമാണ് ഇപ്പോള്‍. പടി കയറുന്നതിനിടയ്ക്ക് ആണ് രണ്ടു ചാക്ക് കെട്ട് ശ്രദ്ധയില്‍ പെട്ടത്. ബാലരമയുടെയും ബാലമംഗളത്തിന്റെയും പഴയ കെട്ടുകള്‍ ആയിരുന്നു അത്. അതിനോട് ചേര്‍ന്ന് മറ്റൊരു ചാക്കില്‍ ടോം ആന്‍ഡ് ജെറിയുടെ ശേഖരവും ഉണ്ടായിരുന്നു.
ഏതു പ്രതിസന്ധികളിലും ഈ കഥാപാത്രങ്ങളൊന്നും പരസ്പരം ഉള്ളില്‍ കത്തി കുത്തി ഇറക്കി കൊലവിളി നടത്തിയിരുന്നില്ല. ഒപ്പം എപ്പോഴും ഏതുനിമിഷവും പിണക്കങ്ങള്‍ എല്ലാം മാറ്റി വച്ച് വീണ്ടും ഒന്നിച്ച് കളിക്കാനായി ചിരിയുടെ ഒരു മധുരത്തിന്‍ കര ചുണ്ടില്‍ സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു. പുതിയ കഥകളില്‍ ഇങ്ങനെ പോര, ചോര വീഴ്ത്തണം എന്നാണ് നിര്‍ദ്ദേശം. ഗിരി രണ്ട് സിഗരറ്റ് കൂടി പതിവില്ലാത്ത വിധം പുറത്തെടുത്തു.
യുദ്ധങ്ങളെ കുറിച്ചും ആയുധങ്ങളെ കുറിച്ചും എഴുതുമ്പോള്‍ ഏറ്റവും പുതിയതിനെ കുറിച്ച് തന്നെ എഴുതണം. അതിനായി അയാള്‍ താഴെ നിന്ന് മൊബൈല്‍ എടുത്തു മുകളിലേക്ക് കൊണ്ടുവന്നു യൂട്യൂബ് എടുത്ത് തപ്പാന്‍ തുടങ്ങി. പുതിയ ലോകത്തെ ആയുധശേഖരം കണ്ടു അയാള്‍ അത്ഭുത ചിത്തനായി. ഇനി വേണ്ടത് കഥാപാത്രങ്ങളാണ്. നാളെ മുതല്‍ അത്തരം സിനിമകളും ഗെയിമുകളും റഫര്‍ ചെയ്യണം. താഴെ എത്തിയപ്പോള്‍ കിടക്കുന്നില്ലേ എന്ന് ഭാര്യ ചോദിച്ചു. അല്പം കഴിയട്ടെ എന്ന് അയാള്‍ പറഞ്ഞു പണ്ട് കഥ ക്രിയേറ്റ് ചെയ്യുമ്പോള്‍ ചുറ്റും ഗ്രാമത്തിലെ കഥാപാത്രങ്ങളും കണ്‍മുന്നില്‍ എത്തുന്ന മനുഷ്യരും ആയിരുന്നു. ഇപ്പോള്‍ മഷി ഇല്ല മനുഷ്യരും. ആലോചിച്ചാലോചിച്ച് രണ്ടര മണി കഴിഞ്ഞപ്പോള്‍ അയാള്‍ കിടക്കാന്‍ പോയി ലൈറ്റ് ഇട്ടപ്പോള്‍ അവള്‍ ഉറങ്ങിയിരുന്നു. മകനും എത്ര വയസ്സിലാണ് അവന് പല്ലു വന്നത്. എന്ത് നല്ല പുഞ്ചിരി ആയിരുന്നു ആ ചിരി മായരുതേഎന്നായിരുന്നു പ്രാര്‍ത്ഥന. കാലം അജ്ഞാതമായ കൊടും കാറ്റു പോലെ ആകുന്നു എങ്ങനെയാണ് ഏതു വഴിയാണ് കടന്നുപോകുന്നത് എന്ന് ആര്‍ക്കുമറിയില്ല മകന്‍ ഉണര്‍ന്നിരുന്ന് തന്റെ പിന്നാലെ ഓടിയിരുന്നു എങ്കില്‍, പുറത്തുകയറി ഇക്കിളിയാക്കിയിരുന്നെങ്കില്‍ ഒരു ടോം ആന്‍ഡ് ജെറി കളി അത് മാറിയിരുന്നെങ്കില്‍ എന്ന് അയാള്‍ അപ്പോള്‍ ആശിച്ചു. ഫയര്‍ ഫയര്‍ എന്ന അലര്‍ച്ച കേട്ടാണ് അയാള്‍ പുലര്‍ച്ചെ പുണര്‍ന്നത്. കുളിക്കുമ്പോള്‍, കാ
ഓഫീസീലേക്ക് പുറപ്പെടാനായി ഇറങ്ങുമ്പോള്‍ തോക്ക് എടുത്തു കൊണ്ടു വരൂ എന്നാണോ ഇന്ന് വരാന്‍ വൈകും എന്നാണോ അയാള്‍ പറഞ്ഞത് എന്ന് ഭാര്യ ഒരുവേള സംശയിച്ചു. അല്ല ശരിക്കും തോക്ക് എടുത്തു കൊണ്ട് വരാനാണ് പേറഞ്ഞതെന്ന് അവള്‍ കേട്ടു. തോക്കോ, എവിടന്ന്. എന്തിന്
അകത്ത് കാണും നീ നോക്കിയാല്‍ മതി എന്ന് ഗിരി മറുപടി പറഞ്ഞപ്പോള്‍ അയാളെ ദേഷ്യപ്പെടുത്തണ്ടാ എന്നു കരുതിയും എന്തോ തമാശയാകും ഉദ്ദേശിച്ചതെന്നും ആലോചിച്ച് അവള്‍ അകത്തേക്ക് കയറി. അവള്‍ തിരിഞ്ഞപ്പോള്‍ വീടിനകത്തുനിന്ന് അറ്റാക്ക്, ഫയര്‍ തുടങ്ങിയ അലര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു. അയാള്‍ ആ അസാധാരണമായ ശബ്ദത്തില്‍ സ്തബ്ധനായി താഴെവീണു. മുകളിലെ പടിക്കെട്ടിലെ ചാക്കിലിരുന്നു വല്ലാതെ ശ്വാസം മുട്ടി ഒരു എലിയും പൂച്ചയും ഇരുന്ന് അപ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു…..
കാലം മാറി..കാഴ്ചകളും…
ഒന്നു നോക്കിയാല്‍ അറിയാം ചോരവീണു കിടക്കുന്ന വീടകങ്ങള്‍,
കുഞ്ഞു ഹൃദയങ്ങള്‍..
ഈ കഥയും വായിക്കുമെന്ന വിശ്വാസത്തില്‍ സ്‌നേഹപൂര്‍വ്വം…
സുനില്‍ കൊടുവഴന്നൂര്‍