മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.

അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിൻ (32), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ (26) എന്നിവരെയാണ് കടലിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെയും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.

അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്നത് നാല് മത്സ്യത്തൊഴിലാളികളായിരുന്നു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശികളായ ജോസ്, സ്മിത്ത്, ഫ്രീമോൻ, ഷിജിൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ ജോസിനെയും സ്മിത്തിനെയും അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു.

അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനായി മുതലപ്പൊഴി അഴിമുഖത്തിലൂടെ കടലിലേക്ക് പോകുന്നതിനിടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുന്നത്.

പ്രദേശത്ത് കടൽ അതിശക്തമായി പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. ശക്തമായ തിരമാലകളും കടലാക്രമണവും തെരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Latest

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ...

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.കർക്കടക വാവുബലിയോടനുബന്ധിച്ച്‌...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്‌ഇബിയുടെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച്‌...

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക്...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ...

നാളെ വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ന്യൂഡൽഹിയിൽ കഴിഞ്ഞ...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള...

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് പുറത്തുള്ള...

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.കർക്കടക വാവുബലിയോടനുബന്ധിച്ച്‌ ഓഗസ്റ്റ് 11 രാത്രി 12 മണി മുതല്‍ ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി വരെ മദ്യ നിരോധനം ഏർപ്പെടുത്തി.തിരുവനന്തപുരം...

LEAVE A REPLY

Please enter your comment!
Please enter your name here