
ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് പുറത്തുള്ള ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അനന്യയെ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
