അഞ്ചുതെങ്ങ് ജംഗ്ഷനിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

0
220

ഒരാൾപോലും പട്ടിണി കിടക്കരുത് എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് കേരള സർക്കാർ ആരംഭിക്കുന്ന ജനകീയ ഹോട്ടൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം ആറാം വാർഡിൽ ആണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത് . ഈ ഹോട്ടൽ വഴി 20 രൂപ നിരക്കിലാണ് ഊണുകൾ വിതരണം ചെയ്യുന്നത്. ആവശ്യക്കാർക്ക് വീടുകളിലും എത്തിച്ചു കൊടുക്കും.5 രൂപ ട്രാവലിംഗ് ചാർജ് നൽകണം. കുടുംബശ്രീയാണ് ഈ ഹോട്ടലിനു നേതൃത്വം കൊടുക്കുന്നത്.

ഹോട്ടലിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ അധ്യക്ഷ ആയിരുന്നു. അഡ്വ. ഷൈലജ ബീഗം, ആർ സുഭാഷ്, യേശുദാസ് സ്റ്റീഫൻ, എസ്. പ്രവീൺ ചന്ദ്ര, സി പയസ്, പി. വിമൽരാജ്, ലിജാബോസ്,ഫിലോമിന, ഹെലൻ ജെസ്‌ഫിൻ മാർട്ടിൻ, മുരളീധരൻ നായർ, മീന എന്നിവർ പങ്കെടുത്തു.