മൂന്ന് സ്ത്രീകളെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിനിരകളാക്കിയതായി പരാതി. ഹരിയാനയിലാണ് സംഭവം.പാതിരാത്രിയിൽ ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേർ എല്ലാവരെയും കയർ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീടാണ് ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. 24,25,35 വയസ്സ് പ്രായമുള്ള സ്ത്രീകളാണ് ക്രൂരതയ്ക്ക് ഇരകളായത്.അക്രമത്തിനു ശേഷം വീട്ടിലെ സ്വർണവും പണവും കവർന്നു കൊണ്ടാണ് സംഘം മടങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു