തിരുവനന്തപുരം നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് മൊത്ത വിൽപന നടത്തി വന്ന രണ്ട് സ്ത്രീകളെ എട്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയതായി ഐ ജി പി യും തിരുവനന്തപുരം സിറ്റി കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
വടുവത്ത് മുട്ടത്തറ ശാന്തി നിവാസിൽ ശാന്തി (49), ചേർത്തല അർത്തുങ്കൽ ഹൗസിംഗ് കോളനിയിൽ ആനി( 48) എന്നിവരെ യാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ് (ഡാൻസാഫ്) ടീമിനെ സഹായത്തോടെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ ശാന്തി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയുമായ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ് സിറ്റി പോലീസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇവരെ ഗുണ്ടാനിയമപ്രകാരം അടുത്തകാലത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു ഉള്ളതായിരുന്നു തടങ്കലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആനിയെ സഹായത്തിനായി വച്ചുകൊണ്ടാണ് കഞ്ചാവ് വില്പന നടത്തി വന്നത് ഇത് സംബന്ധിച്ച് നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവരെ നിരന്തരമായി നിരീക്ഷിച്ചുവരികയായിരുന്നു തുടർന്ന് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ശാന്തിയുടെ വീടിന്റെ അടുക്കളയിലെ സ്ലാബിനു അടിയിലുള്ള രഹസ്യഅറയിൽ നിന്നാണ് 8 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത് .
തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് ഏജന്റ്മാർ വഴിയാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്.ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന അവരെ പിടികൂടാൻ അന്വേഷണം ഊർജിതമായി തുടരുമെന്ന് ഡെപ്യൂട്ടി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോക്ടർ ദിവ്യ ഗോപിനാഥ് അറിയിച്ചു വെച്ച് സജു കുമാർ എസ്ഐ വിഷ്ണു ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ ഗോപകുമാർ, എ എസ് ഐ ബാബു, എസ് സി പി ഓ മാരായ സജികുമാർ, വിനോദ്, അരുൺ, രഞ്ജിത്, ഷിബു നാജിബഷീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
കടയ്ക്കാവൂർ, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ
[fb_plugin video href=”https://www.facebook.com/107537280788553/videos/3590097934389543″ ]