കേരളത്തിലെ ആദ്യ ടൊയോട്ട വെൽഫയറിനെ സ്വന്തമാക്കി മോഹൻലാൽ.

സൂപ്പർതാരം മോഹൻലാലിന്റെ വാഹനപ്രേമം ആരാധകർക്ക് പുതുമയുള്ള കാര്യമല്ല. അത്യാഡംബര വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ അദ്ദഹത്തിനുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ പുത്തൻ ആഡംബരവാഹനമായ വെൽഫയറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വെൽഫയർ സ്വന്തമാക്കുന്ന ആദ്യയാൾ എന്ന നേട്ടം ഇതോടെ മോഹൻലാലിനെ തേടി എത്തിക്കഴിഞ്ഞു.

ടൊയോട്ട ആരാധരുടെ ഏറെ നാളായുള്ള കാത്തിരിപ്പാണ് വെൽഫയറിന്റെ അവതാരത്തോടുകൂടി സാർത്ഥകമായിരിക്കുന്നത്. ലാൻഡ് ക്രൂസർ, കാമ്‌റി, ലെക്‌സസ് എന്നീ പ്രീമിയം ലക്ഷ്വറികാർ ശ്രേണികളുടെ കൂട്ടത്തിൽ ടൊയോട്ടയ്‌ക്ക് അഭിമാനപൂർവം മുന്നോട്ടു വയ്‌ക്കാൻ കഴിയുന്ന ചോയിസ് തന്നെയാണ് വെൽഫയർ. വിമാനത്തിനോട് സാമ്യം തോന്നുന്നതാണ് വെൽഫയറിന്റെ ഇന്റീരിയർ എന്നതാണ് ടൊയോട്ടയുടെ ഈ പുത്തൻ അവതാരത്തിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. യഥേഷ്‌ടം ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് സീറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫ്ളോട്ടിംഗ് സസ്‌പെൻഷൻ ഉള്ളതുകൊണ്ടു തന്നെ കേരളത്തിലെ റോഡുകളിൽ മാത്രം കാണുന്ന ‘പ്രത്യേകത’ വെൽഫയർനെ  ബാധിക്കുകയേയില്ല.

നാലാം തലമുറയിലെ ഹൈബ്രിഡ് ഇലക്‌ട്രിക് എൻജിനാണ് ടൊയോട്ട വെൽഫയറിന്റെ ഹൃദയം. ശബ്‌ദത്തിന്റെ ശല്യം അൽപം പോലും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 360 ഡിഗ്രി സറൗണ്ടിംഗ് ക്യാമറ, മൂന്ന് സോൺ എസി, വയർലസ് ചാർജർ, മൾട്ടിഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിലെ സവിശേഷതകളാണ്.

സുരക്ഷയ്‌ക്ക് വേണ്ടി ഏഴ് എസ്.ആർ.എസ് എയർബാഗുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വെഹിക്കിൽ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് സിസ്‌റ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മാണവും. 80 ലക്ഷം മുതലാണ് ടൊയോട്ട വെൽഫയറിന്റെ വില ആരംഭിക്കുന്നത്.

Latest

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്പതികൾ ദാരുണാന്ത്യം.

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനില്‍ ദിലീപ്...

ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച്‌ ജീവനക്കാരെ...

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി...

കോഴിക്കോട് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!