ന്യൂഡൽഹി: ഇന്ത്യയിൽ വൻ ഹിറ്രായി മാറിയ ഗൂഗിൾ പേ, ആഗോള വിപണിയിലും വിഹാരത്തിന് ഒരുങ്ങുന്നു. ഗൂഗിൾ അവതരിപ്പിച്ച ഡിജിറ്റൽ പണമിടപാട് ആപ്പായ ഗൂഗിൾപേ കഴിഞ്ഞ സെപ്‌തംബർ വരെയുള്ള കണക്കനുസരിച്ച് 6.70 കോടി സജീവ പ്രതിമാസ ഉപഭോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 11,000 കോടി ഡോളറിന്റെ (7.80 ലക്ഷം കോടി രൂപ) പ്രതിവർഷ ഇടപാടുകളും ഗൂഗിൾ പേയിൽ നടക്കുന്നു.ഗൂഗിൾ, ഒന്നരവർഷം മുമ്പാണ് ഗൂഗിൾ പേ ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി ആഗോള വിപണിയിൽ വൈകാതെ ഗൂഗിൾ പേ അവതരിപ്പിക്കുമെന്ന് ആൽഫബെറ്രിന്റെയും ഗൂഗിളിന്റെയും സി.ഇ.ഒയുമായ സുന്ദർ പിച്ചൈ പറഞ്ഞുയൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) ആപ്പുകൾ മുഖേനയുള്ള പണമിടപാടിൽ ഇന്ത്യ മികച്ച വർദ്ധനയാണ് കുറിക്കുന്നത്.