ലോക വൃക്ക ദിനത്തിൽ സായിഗ്രാമം മുന്നോട്ടുവയ്ക്കുന്ന സന്ദേശം വളരെ മഹത്തരമാണ് നാലുലക്ഷത്തോളം സൗജന്യ ഡയാലിസിസ് പാവപ്പെട്ട രോഗികൾക്ക് നൽകിയ ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളം, നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം. 15 വർഷമായി ആരംഭിച്ചിട്ട് 2005ലെ അന്നത്തെ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം ഉദ്ഘാടനം കർമ്മം നിർവഹിച്ചു.
സായിഗ്രാമം ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന ഏറ്റവും ജനകീയമായ ആരോഗ്യ പദ്ധതി ആണ് നവജീവനം. സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ ആണ് ഇത് കേരളത്തിൽ വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യം ഇന്ന് ഉണ്ട്. എത്ര സമ്പന്നൻ ആണെങ്കിലും ഭാരിച്ച ചെലവ് താങ്ങാൻ കഴിയില്ല ഈ സാഹചര്യത്തിലാണ് സായിഗ്രാമം സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ തുറന്ന് സാധാരണക്കാർ തണലാകുന്നത്.