തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. അതേസമയം നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സി ബി എസ് ഇ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. സി ബി എസ് ഇ, എഞ്ചിനീയറിംഗ്, ഐ ഐ ടി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ മാസം 19 മുതല്‍ 31 വരെയുള്ള പരീക്ഷകളാണ് കേന്ദ്രം മാറ്റിവെച്ചിട്ടുള്ളത്. അതേസമയം നിലവില്‍ നടക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. എസ് എസ് എല്‍ സി പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിലും തീരുമാനമുണ്ടായിരുന്നു.