പ്രത്യേക നിയന്ത്രിത മേഖലയായ കൊച്ചി എയർപോർട്ടിൽ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന് തടിച്ചുകൂടിയതു പതിനായിരങ്ങൾ വൈകുന്നേരം 7 മണി മുതൽ കാത്തിരുന്നു അവർക്കിടയിലേക്ക് രാത്രി ഒൻപതരയോടെ കൂടി അദ്ദേഹം എത്തുകയായിരുന്നു എയർപോർട്ടിൽ ഉള്ളിലെ കൊറോണ പരിശോധന അടക്കമുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വന്ന അദ്ദേഹത്തിന് കിട്ടിയത് വമ്പൻ സ്വീകരണം സൂപ്പർ താരങ്ങളെ വരവേൽക്കുന്നത് പോലെയാണ് തടിച്ചുകൂടിയ ജനത ഡോക്ടർ രജിത കുമാറിനെ വരവേറ്റത് പോലീസ് പ്രത്യേക സുരക്ഷ അദ്ദേഹത്തിന് വേണ്ടി ഒരുക്കി ഇന്ന് കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം തിങ്കളാഴ്ച പത്തുമണിയോടെ സ്വദേശമായ തിരുവനന്തപുരം ആറ്റിങ്ങൽ എത്തും ആറ്റിങ്ങൽ വിപുലമായ സ്വീകരണമാണ് അദ്ദേഹത്തിന് നാട്ടുകാർ ഒരുക്കിയിരിക്കുന്നത്.