കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനോട് നല്ല രീതിയില്‍ പ്രതികരിച്ചതിന് കേരളത്തിലെ ജനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയമാണ് വീട്ടില്‍ ഇരുന്നുകൊണ്ട് കേരളീയര്‍ പ്രകടിപ്പിച്ചത്.
കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ദിശ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും വിലപ്പെട്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു .
കൈ കഴുകുന്നതിന്റെ പ്രാധാന്യം നൃത്തരൂപത്തില്‍ അവതരിപ്പിക്കുകവരെ ചെയ്ത പൊലീസിന്റെ സേവനം ഗവര്‍ണര്‍ എടുത്തുപറഞ്ഞു .
മൊത്തത്തില്‍ കോവിഡ് പ്രതിരോധത്തില്‍ കേരളീയരുടെ പ്രതികര ണം പ്രശംസയര്‍ഹിക്കുന്നു. ‘മലയാളി, തുമേം സലാം !”, അദ്ദേഹം പറഞ്ഞു.