കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് നിർദേശങ്ങൾ നൽകി ബിവറേജസ് കോർപ്പറേഷൻ. മദ്യം വാങ്ങാൻ എത്തുന്നവർ ആളൊഴിഞ്ഞ സമയം നോക്കി വരണമെന്നാണ് നിർദേശം. മദ്യം വാങ്ങി കഴിഞ്ഞ് കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ കഴിയുന്നതും വരാതിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കൂട്ടമായി മദ്യം വാങ്ങാൻ എത്തുന്നത് നിയന്ത്രിക്കുമെന്നും, എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹര്യത്തിൽ മദ്യശാലകൾ പൂട്ടേണ്ടതില്ലെന്നും വേണ്ടി വന്നാൽ തിരക്ക് ഒഴിവാക്കാനായി കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു. ബിവറേജസിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സുരക്ഷാനടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യവുമായി ലഹരി നിർമാർജന സമിതിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു