Home Latest News ഓട്ടോ സൗഹൃദ നഗരമാവാൻ തിരുവനന്തപുരം.

ഓട്ടോ സൗഹൃദ നഗരമാവാൻ തിരുവനന്തപുരം.

0
ഓട്ടോ സൗഹൃദ നഗരമാവാൻ തിരുവനന്തപുരം.

തിരുവനന്തപുരം നഗരത്തിൽ ഇനി ഓട്ടോക്കാരും യാത്രക്കാരും തമ്മിൽ തർക്കിക്കേണ്ടി വരില്ല . യാത്രയ്ക്കു ശേഷം അഭിപ്രായം രേഖപ്പെടുത്തി ഇരു കൂട്ടർക്കും ഹാപ്പിയായി പിരിയാം . അതിനവസരം ഒരുക്കുകയാണ് നഗരസഭയുടെ ഹേയ് ഓട്ടോ റേറ്റിംഗ് പദ്ധതി . ഫെബ്രുവരി 19 ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ മെയിൻ ഓഫീസ് അങ്കണത്തിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും.നഗരത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം . ഓട്ടോ ഡ്രൈവർമാർ നൽകുന്ന സേവനം വിലയിരുത്തി പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത് . ഇതിനായി ഓപ്പൺ സോഴ്സ് പ്ളാറ്റ്ഫോമിൽ ഇന്ററാക്ടീവ് വെബ് പേജും , ഗൂഗിൾ പ്ലേ സ്റ്റോറുവഴി ഡൗൺലോഡ് ചെയ്യാവുന്ന ഹേയ് ഓട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട് . ഓരോ ഡ്രൈവർമാർക്കും നൽകുന്ന യൂണിക് ഐ ഡി കാർഡിൽ നിന്നും ബാർക്കോഡ് , ക്യു ആർ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത് . ഐ ഡി കാർഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെർമിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ഡ്രൈവിംങ് ലൈസൻസ് , ലൈസൻസിന്റെ കോപ്പി , ഓട്ടോറിക്ഷാ പെർമിറ്റ് കാർഡിന്റെ കോപ്പി എന്നിവയുമായി 19 . 02 . 2020 ന് 12 മണി മുതൽ നഗരസഭയിൽ ഹാജരാകേണ്ടതാണ് . ലഭ്യമാകുന്ന ഐ ഡി കാർഡ് യാത്രക്കാർ കാണുന്ന വിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ് . യാത്രക്കാർക്ക് പരാതി രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സജ്ജമാക്കിയിട്ടുണ്ട് . സിറ്റി ട്രാഫിക് പോലീസുമായി ചേർന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും . – നഗരത്തിലെ ഓട്ടോറിക്ഷാ യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതോടൊപ്പം ഓട്ടോ ഡ്രൈവർമാരുടെ സേവനത്തെക്കുറിച്ച് നഗരസഭയെ അറിയിക്കുവാനുള്ള അവസരം കൂടിയാണ് ഈ പദ്ധതി . മികച്ച സേവനം നൽകുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നഗരസഭ അവാർഡ് നൽകും. പദ്ധതി നടപ്പിലാകുന്നതോടെ പൂർണ്ണമായും ഓട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് നഗരസഭ ഭരണസമിതി പ്രതീക്ഷിക്കുന്നത്.

error: Content is protected !!