തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുരേഷിനെ ഡിസ്ചാർജ് ചെയ്തത്. പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾക്ക് അണലിയുടെ കടിയേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിയ്ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കുമെല്ലാം നന്ദി പറഞ്ഞാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.