താഴേതട്ടില്‍ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 10 മുതല്‍ 15 വരെ (2020 ഫെബ്രുവരി 10-15) സാമ്പത്തിക സാക്ഷരതാ വാരം ആയി ആചരിക്കും. നേരത്തെ ഫെബ്രുവരി 3 മുതല്‍ 5 വരെ നിശ്ചയിച്ചിരുന്ന സാമ്പത്തിക വാരാചരണം ഫെബ്രുവരി 10-15 ലേക്ക് മാറ്റുകയായിരുന്നു. ഇത്തവണത്തെ സാമ്പത്തിക സാക്ഷരതാ വാരാചരണത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ‘നിയമ വിധേയമാക്കല്‍, ഈടില്ലാത്ത വായ്പകള്‍, ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റംസ്, വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ്’ എന്നിവയായിരിക്കും വാരാചരണത്തിലെ പ്രധാന പ്രമേയങ്ങള്‍.
കേരളത്തിലെ സാമ്പത്തിക സാക്ഷരതാ വാരംറിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മേഖലാ ഡയറക്ടര്‍ ശ്രീമതി. റീനി അജിത് തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്ക് ഓഫീസിലുള്ള മിനി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി പത്ത് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. സാധാരണക്കാര്‍ക്ക് സാമ്പത്തിക സാക്ഷരത പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ ചടങ്ങില്‍ ബാങ്കര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും വിതരണം ചെയ്യും