കൊട്ടാരക്കര ഇരണൂരിൽ പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു.കണ്ണിന് ഗുരുതര പരിക്ക്.വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഡ്രൈവർ സന്തോഷ് (42) നാണ് കണ്ണിന് പരിക്കേറ്റത്. ഇരുമ്പ് കമ്പി കൊണ്ടുള്ള കുത്തേറ്റ് കണ്ണിന് ഗുരുതര പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. അറസ്റ്റിലായ പ്രതി മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാനസിക ആശുപത്രിയിലേക്ക് മാറ്റി.പെൺകുട്ടികളെ ശല്യം ചെയ്തു എന്ന പരാതിയിൽ അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ്.