സംസ്ഥാനത്തെ ചെറുകിട സംരംഭകരെയും വനിത സംരംഭകരെയും ഉൾപ്പെടുത്തി ബിസ്ഗേറ്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഉത്പന്ന പ്രദർശന വിപണന മേളയായ ട്രിവാൻഡ്രം കാർണിവൽ ശനി, ഞായർ രാവിലെ 10.30 മുതൽ രാത്രി 09.30 വരെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. പ്രവേശനം സൗജന്യമാണ്.സംസ്ഥാനത്തെ കുടുംബകേന്ദ്രീകൃത സംരംഭക യൂണിറ്റുകൾക്കും വ്യത്യസ്തതരം ഉത്പന്നങ്ങൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ വിൽക്കുന്ന വനിതാ സംരംഭകർക്കും നേരിട്ടൊരു വിപണി എന്ന ആശയത്തിലാണ് കാർണിവൽ ഒരുക്കിയിരിയ്ക്കുന്നത്. നൂറിലധികം സ്റ്റാളുകളിലായി ഒരു കുടുംബത്തിന് ആവശ്യമായ വിവിധതരം ഉത്പന്നങ്ങൾ ലഭ്യമാണ്.
ഗാര്‍മെന്റ്സ്, കോസ്മെറ്റിക്സ്, ഓര്‍ണമെന്റ്സ്, വെല്‍നസ്സ്, ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍, ആര്‍ട്ട്, ക്രാഫ്റ്റ്, ഫുഡ്സ്, കേക്ക്സ്, ഹെൽത്ത് ഡ്രിങ്ക്സ്, ഹോം കെയര്‍, ഹോം ഡെകോര്‍, ഓര്‍ഗാനിക്, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍സ്, സോളാര്‍, കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗങ്ങളിൽ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. പകുതിയിലധികം സ്റ്റാളുകള്‍ വനിതാ സംരംഭകരുടേതാണ്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സംരംഭകരുടെ ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ടാകും.
ഇതോടൊപ്പം സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍ സ്റ്റീം ഫുഡ് കോര്‍ട്ടും വില്ലേജ് ഫുഡ് കോര്‍ട്ടും മലബാര്‍ സ്നാക്സ് കോര്‍ട്ടും വൈവിധ്യമാര്‍ന്ന ജ്യൂസ്, ഐസ്‌ക്രീം ബര്‍ഗര്‍ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 06.30ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മണ്‍പാട്ട് ഫോക് മ്യൂസിക് പ്രോഗ്രാമും ഉണ്ടായിരിക്കും.