മരച്ചില്ലയിൽ കാൽകുടുങ്ങി മണിക്കൂറോളം രക്ഷകരായി ഫയർ ഫോഴ്സ്

തിരുവനന്തപുരം; മരക്കൊമ്പ് മുറിക്കാന്‍ കയറിയ ആളിന്റെ കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങി. ഒരു മണിക്കൂറോളം കാല്‍ കുടുങ്ങിയ പ്രാവച്ചമ്പലം മൊട്ടമൂട് കൈതൂര്‍ക്കോണത്ത് ശശീന്ദ്രനെ(65) ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. മരക്കൊമ്പ് അടുത്ത മരത്തില്‍ തട്ടിനിന്നത് വെട്ടിമാറ്റാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ശശീന്ദ്രന്‍ മരത്തില്‍ കയറിയത്. വീട്ടുവളപ്പിലെ നീളമുള്ള മരം മുറിക്കുന്നതിനിടെ സമീപത്തെ മരത്തിലേക്കു കൊമ്പ് ചരിയുകയായിരുന്നു. തുടര്‍ന്ന് ഇത് വെട്ടിമാറ്റാന്‍ ഏണിവെച്ചു കയറി. വെട്ടിമാറ്റുന്നതിനിടെ മരത്തിന്റെ മൂട് പൊങ്ങി കാല്‍ രണ്ട് മരങ്ങള്‍ക്കും ഏണിക്കുമിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പൊങ്ങിനിന്ന മരത്തിന്റെ ഏതെങ്കിലും ഒരു വശം താഴ്ത്തി ശശീന്ദ്രനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇത് കൂടുതല്‍ അപകടകമാകുമോയെന്ന് ഭയന്ന് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. അവര്‍ ഏണി ഉപയോഗിച്ച് മരം ഉയര്‍ത്തി രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്റെ കാലെല്ലിന് സാരമായി പരിക്കേറ്റു.

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....