ഈ വർഷത്തെ സംസ്ഥാനതല ഗുരുശ്രേഷ്ഠ പുരസ്കാരം.

ഈ വർഷത്തെ സംസ്ഥാനതല ഗുരുശ്രേഷ്ഠ പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മാതൃകാധ്യാപകൻ എൻ.സാബുവിന് ലഭിച്ചു. ദേശീയ അധ്യാപക അവാർഡീ ഫെഡറേഷന്റേതാണ് പുരസ്കാരം. സംസ്ഥാന തലത്തിൽ പ്രൈമറി, സെക്കന്ററി തലങ്ങളിലായി പതിനേഴ് പേരാണ് അവാർഡിന് അർഹരായത്. ഏപ്രിലിൽ കൊല്ലത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർമ്മനിരതനായ അധ്യാപകൻ എൻ.സാബുവിന് ഇത് അർഹതപ്പെട്ട അംഗീകാരമാണ്. അക്കാഡമിക അക്കാഡമികേതര പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുന്ന ഇദ്ദേഹം രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ കൂടിയാണ്. സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെയും, കാർഷിക പ്രവർത്തനങ്ങളുടേയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും നേതൃത്വം വഹിക്കുന്നതുവഴി സ്കൂളിന് നിരവധി നേട്ടങ്ങൾ നേടിക്കൊടുക്കാൻ ഈ അധ്യാപകന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹരിതവിദ്യാലയ പുരസ്കാരം രണ്ടു തവണ നേടിയപ്പോഴും അതിന്റെ പിന്നിൽ ഇദ്ദേഹത്തിന്റെ പരിശ്രമം ഉണ്ടായിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, വിവിധ കാർഷിക പുരസ്കാരങ്ങൾ, മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരം എന്നിവ സ്കൂളിന് നേടിക്കൊടുക്കുന്നതിൽ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയെടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാനും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയ പരിശീലനം നൽകി അവരെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നതിന് ഇദ്ദേഹം നേതൃത്വം കൊടുത്തു വരുന്നു. കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിനു വേണ്ടി രണ്ടു ഹ്രസ്വചലച്ചിത്രങ്ങൾ സ്കൂളിനു വേണ്ടി നിർമ്മിക്കാൻ നേതൃത്വം നൽകി. അതിൽ ജനിതകം എന്ന പരിസ്ഥിതി പ്രമേയ ചിത്രത്തിന് വിവിധ മേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി അത് പ്രാവർത്തികമാക്കിയതിന് വനം വകുപ്പിന്റെ പ്രകൃതിമിത്ര പുരസ്കാരം, കാർഷിക പ്രവർത്തന മികവിന് കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റേയും വിവിധ പുരസ്കാരങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല മികവ് പുരസ്കാരം, വിദ്യാഭ്യാസ വകുപ്പും ഗാന്ധി സ്മാരക നിധിയുമായി നടപ്പിലാക്കുന്ന ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് ഗാന്ധിദർശൻ പുരസ്കാരം, സംസ്ഥാന മദ്യവർജന സമിതി ഏർപ്പെടുത്തിയ ദ്രോണാചാര്യ പുരസ്കാരം എന്നിവ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി സാക്ഷരതാ പ്രവർത്തകനായും, ഗ്രന്ഥശാലാ പ്രവർത്തകനായും, സാംസ്കാരിക- അധ്യാപക സംഘടനകളുടെ സംഘാടന രംഗത്തും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും ജൈവ വൈവിധ്യ ബോർഡിന്റേയും സ്കൂളുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അധ്യാപന രംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ ഇദ്ദേഹം സമൂഹത്തിലെ വിവിധ മേഖലകളിൽ നിറസാന്നിദ്ധ്യമാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് ലഭിച്ച പുരസ്കാര ലബ്ധിയിൽ സന്തോഷത്തിലാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും സഹപ്രവർത്തകരും.

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....