ആറ്റിങ്ങൽ: ആലംകോട് നഗരസഭാ മത്സ്യ മാർക്കറ്റിൽ കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി മത്സ്യ കച്ചവടം നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. പക്ഷേ വീണ്ടും അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ മത്സസ്യവുമായി വന്ന വാഹനങ്ങൾ അനധികൃതമായി മാർക്കറ്റിനുള്ളിൽ പാർക്ക് ചെയ്തത് വില്പന നടത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് െചയർമാൻ എം. പ്രദീപിന്റെ േനതൃത്വത്തിലുള്ള സംഘം സ്ഥലെത്തെത്തി വാഹനങ്ങൾ പുറത്താക്കി മാർക്കറ്റ് പൂട്ടിയത്.