കൊറോണ വൈറസ്: അമൃതാനന്തമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി

ആരോഗ്യവകുപ്പിന്റെ നിർദശത്തെ തുടർന്നാണ് ദർശനം താൽക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന അമൃതാനന്ദമയിയെ ദർശിക്കാൻ ആശ്രമത്തിലെത്തുന്നത്. ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.

സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ വന്ന കുറുപ്പ് ഇപ്രകാരമാണ്-

‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങൾ തങ്ങളുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരേയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല.പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരൻമാർ എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....