ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്സിനും ഭാര്യ റിതക്കും കൊറോണ വെെറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. നിലവിൽ ആസ്ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മെഡിക്കൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഞങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്നും കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ടോം ഹാങ്ക്സ് അറിയിച്ചു.