നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.
ഇന്ന് സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും കുറവ് പേര്‍ (31) വയനാട്ടിലും. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1447 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 102, 105, 87
തിരുവനന്തപുരം റൂറല്‍ – 131, 117, 26
കൊല്ലം സിറ്റി – 188, 194, 170
കൊല്ലം റൂറല്‍ – 172, 175, 149
പത്തനംതിട്ട – 198, 210, 180
കോട്ടയം – 161, 161, 89
ആലപ്പുഴ – 197, 214, 71
ഇടുക്കി – 245, 186, 61
എറണാകുളം സിറ്റി – 96, 99, 81
എറണാകുളം റൂറല്‍ – 77, 56, 43
തൃശൂര്‍ സിറ്റി – 51, 102, 53
തൃശൂര്‍ റൂറല്‍ – 46, 56, 38
പാലക്കാട് – 140, 152, 107
മലപ്പുറം – 56, 74, 58
കോഴിക്കോട് സിറ്റി – 84, 83, 83
കോഴിക്കോട് റൂറല്‍ – 52, 57, 42
വയനാട് – 40, 31, 12
കണ്ണൂര്‍ – 35, 41, 25
കാസര്‍ഗോഡ് – 27, 121, 72