പിഎസ്‌സി പരിശീലന കേന്ദ്രങ്ങളെ പറ്റി കൂടുതൽ അന്വേഷണം.

0
427

തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്തുകള്‍ പരിശോധിക്കും. പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സ്വത്തുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായര്‍, രഞ്ജന്‍ രാജ് എന്നിവര്‍ നടത്തുന്നെന്ന് ആരോപണമുള്ള ലക്ഷ്യ, വീറ്റോ എന്നീ പിഎസ് സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തുന്നതിന് മുന്‍പ് സുപ്രധാന രേഖകള്‍ ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.