സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. കാസർകോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.9 പേരിൽ 4 പേർ ദുബൈയിൽ നിന്നും വന്നവർ. ചികിത്സയിൽ ആയിരുന്ന നാലുപേരുടെ ഫലം നെഗറ്റീവ് ആയി.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.കളക്ടറേറ്റിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കൺട്രോൾ റൂം തുടങ്ങി. നമ്പർ: 0471-2730421. പൊതുജനങ്ങൾക്ക് ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കും