തിരുവനന്തപുരം: കേരള സർക്കാർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവ്: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി. പ്രതിമാസ ശമ്പളം: 13,000/- രൂപ.
പ്രസ്തുത നിയമനം തികച്ചും താത്കാലികവും പ്രതിമാസ വേതനം നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകുന്നതാണ്.
ഇന്റർവ്യൂ : 2020 ജനുവരി 24 രാവിലെ 11 ന്. കരാർ കാലാവധി 2020 മാർച്ച് 31 വരെ മാത്രം.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖ (ഒറിജിനൽ) അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.’