തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ കൊറോണ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷകൾ ഇക്കൊല്ലം ഓഴിവാക്കാനും ക്ലാസ്സുകൾക്ക് അവധി നല്കുവാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും തീരുമാനിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഹയര്‍ സെക്കന്ററി ക്ലാസുകളിലെയും പരീക്ഷകള്‍ക്ക് മാറ്റമില്ല