സഹകരണസംഘങ്ങളെ ബാധിക്കുന്ന 194N ഹൈക്കോടതി സ്റ്റേ ചെയ്തു.ഒരു സാമ്പത്തിക വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ പണം പിൻവലിച്ചാൽ രണ്ടുശതമാനം ടി ഡി എസ് അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന് നിർദേശം ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.ജസ്റ്റിസ് അമിത് റാവൽ .ആണ് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടത് തിരുവനന്തപുരം ജില്ലയിലെ പട്ടം സർവീസ് സഹകരണ ബാങ്ക്ബാ,ലരാമപുരം സർവീസ് സഹകരണ ബാങ്ക്, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക്, ഉരുട്ടമ്പലം സർവീസ് സഹകരണ ബാങ്ക് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി 194N നിയമമനുസരിച്ച് സഹകരണ ബാങ്കിൽ നിന്നും രണ്ട് ശതമാനം ടി ഡി എസ് എടുക്കണമെന്ന നിർദ്ദേശം താത്കാലികമായി തടഞ്ഞത്.