ശ്രീനഗർ: കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കശ്മീരിൽ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദർപൂര സ്വദേശിയാണ്.ഇയാൾ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു.ഇയാളുമായി ബന്ധം പുലർത്തിയ നാല് പേർക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 14 ആയി.