പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍.

Oplus_131072

ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നേരത്തെ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കഠിനംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവർസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി വ്യക്തമാക്കി. പെരുമാതുറയില്‍നിന്ന് ചിറയിൻകീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് ട്രെയിനില്‍ തിരൂരിലേക്കാണ് കൊണ്ടുപോയത്.

ഇവർ ട്രെയിനില്‍ തിരൂരില്‍ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഠിനംകുളം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ തട്ടിക്കൊണ്ടുപോകലിന് പുറമേ പോക്സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Latest

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...

നവവധു തൂങ്ങിമരിച്ച സംഭവം…ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ...

കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!