പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുടെ ഓഫിസിലാണ് തീപിടിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നര മണിയോടുകൂടിയായിരുന്നു സംഭവം
ഓഫിസ് ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ഓഫിസ് ജീവനക്കാരിയും മേലാംകോട് സ്വദേശിയുമായ വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാള്‍ ഓഫിസിലെത്തിയ ഉപഭോക്താവാണെന്ന് പൊലീസ് അറിയിച്ചു. പണമടക്കാനായി ഓഫിസിലെത്തിയതായിരുന്നു ഇയാള്‍. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.