താമരശേരി: വയനാട് ചുരത്തിൽ കടുവ. ചുരം ഒൻപതാം വളവിന് താഴെ ഇന്ന് പുലർച്ചെ ഒന്നരയോടെ കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി.
ചുരത്തിൽ കടുവയെ കണ്ടത് അപൂർവമായിട്ടുള്ള സംഭവമാണ് എന്ന് വനം വകുപ്പ്.ലക്കിടിയിലെ വനത്തിൽനിന്നായിരിക്കാം ഒമ്പതാം വളവിലേക്ക് കടുവ വന്നതെന്നാണ് നിഗമനം. ട്രാഫിക് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതിനാൽ രാത്രിയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.