വയനാടിന് പിന്നാലെ ഗുണ്ടൽപേട്ടിലും കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു;മൃതദേഹം പാതിഭക്ഷിച്ച നിലയിൽ

ഗൂഡല്ലൂർ: വയനാടിന് പിന്നാലെ ഗുണ്ടൽപേട്ടിലും കടുവ ഒരാളെ ആക്രമിച്ച് കൊന്നുതിന്നു. ബന്ദിപ്പൂർ വനത്തിലെ മംഗളയ്ക്ക് സമീപം ഗോട്ട് വാലിയിൽ താമസിക്കുന്ന ബസവ (54)യാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ അർദ്ധബന്ധ ദേവ കുന്ദകെരെ സോണിലെ വീരേശ്വര ഗുഡ്ഡയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ബസവ ആടുകളെ മേയ്ക്കാൻ കാട്ടിലേക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ താഴ്വരയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വീരേശ്വര ഗുഡ്ഡയിൽ പാതിഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് വയനാട്ടിൽ കടുവ ആക്രമണത്തിൽ ക്ഷീരകർഷകനായ യുവാവ് കൊല്ലപ്പെട്ടത്. വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ (ചക്കായി-36) ആണ് കടുവ കൊന്ന് പാതി തിന്നത്. ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകുന്നേരമായിട്ടും കാണാതായതോടെ മാതാവ് അയല്‍വാസികളോട് വിവരം പറഞ്ഞു. തുടർന്ന് സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നുദിവസമായിട്ടും നരഭോജി കടുവയെ കണ്ടെത്താനായിട്ടില്ല. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു.

കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!