മൂന്ന് പിഞ്ചു കുട്ടികൾ വിഷം അകത്ത് ചെന്നും മാതാവ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൊളെ മധൂര്‍ ബീഡിയില്‍ ഉസ്‌ന കൗസര്‍(30), മക്കള്‍ ഹാരിസ്(ഏഴ്), ആലിസ(നാല്), ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.
ഉസ്നയും ഭർത്താവ് അകീലുമായി കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു.
യുവതി മക്കള്‍ക്ക് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. മധൂര്‍ ടൗണില്‍ നഴ്‌സിംഗ് ഹോമില്‍ ജോലിചെയ്യുകയാണ് ഉസ്‌ന. കാര്‍ മെക്കാനിക്കാണ് ഭർത്താവ് അകീൽ. സംഭവത്തിന് പിറകിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ
https://www.facebook.com/varthatrivandrumonline/videos/540715317536458